Oru Theruvinte Kadha (ഒരു തെരുവിന്റെ കഥ)
ഒരു തെരുവിന്റെ കഥ
മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയില് നിന്ന് ഭക്ഷിക്കാം; ഒരേ പീടികക്കോലായില് കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം. അതാണു തെരുവ്. ഇവിടെ വേദനകളും നെടുവീര്പ്പുകളും പട്ടിണിയുമുണ്ട്. സ്വാതന്ത്ര്യവും സമത്വവുമുണ്ട്. സമുദായം വിസര്ജിച്ച ജീവിതപിണ്ഡങ്ങളുടെ തൊട്ടിലാണ് തെരുവ്. എച്ചിലിലകള്, ചീഞ്ഞപച്ചക്കറികള്, ഉടഞ്ഞ പിഞ്ഞാണങ്ങള്. ഒക്കെ കുപ്പത്തൊട്ടിയില് എറിയപ്പെടുന്നു. അത്തരത്തിലായിത്തീര്ന്ന ജീവിതങ്ങളാണ് കൂനന് കണാരനും ഇറച്ചിക്കണ്ടം മൊയ്തീനും പെരിക്കാലന് അന്ത്രുവും കേളു മാസ്റ്ററും നൊണ്ടിപ്പറങ്ങോടനും മറ്റും.
രക്തവും മാംസവുമുളള മനുഷ്യജീവികളായിരുന്നു ഒരിക്കല് ഇവര്. ജീവിതമാകുന്ന മഹാനാടകത്തില് ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തര്ധാനം ചെയ്തു. ശവക്കുഴിയില്, പട്ടടയില് അല്ലെങ്കില് വെറും മണ്ണില് ഇവര് മാഞ്ഞുപോയി. ചരിത്രത്തില് ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷെ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊളളുന്നു. പുതിയ കോലങ്ങള് ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പ്പാടുകള് പഴയ കാല്പ്പാടുകളെ മായിക്കുന്നു. ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടര്ന്നു പോകുന്നു.
1962 ലെ കേരള സാഹിത്യ അക്കാദമി അവാര്ഡ് നേടിയ കൃതി
Author: S.K. Pottekkatt
Language: Malayalam · Imported from Kerala.